മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 35,000 കവിഞ്ഞു; മരണം 1,249; ഇന്ന് 2,033 കേസുകള്‍

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 35,000 കവിഞ്ഞു; മരണം 1,249; ഇന്ന് 2,033 കേസുകള്‍

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്ന് മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്ന് മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 35,508 ആയി. 25,392 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 1,249 പേര്‍ മരിച്ചതായാണ് കണക്കുകള്‍.

മുംബൈയില്‍ ഇന്ന് 1,185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 757 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതായും ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കാത്തതിന് കാരണം കൊറോണ വൈറസ് കേസുകളിലെ വര്‍ധനയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീന്‍ സോണുകളെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും അമ്പതിനായിരത്തോളം വ്യവസായ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. കുടിയേറ്റത്തൊഴിലാളികള്‍ മടങ്ങിയ സാഹചര്യത്തില്‍ ആ ഒഴിവുകള്‍ നികത്താന്‍ പ്രദേശവാസികളോട് മുന്നോട്ടുവരാനും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com