24 മണിക്കൂറിനിടെ 55 പൊലീസുകാര്‍ക്ക് കോവിഡ് ;  മഹാരാഷ്ട്രയില്‍ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 1328 

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. 35,058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 55 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 1328 ആയി. ഐപിഎസ് ഓഫീസര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെ രോഗംബാധിച്ച് ചികില്‍സയിലാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 131 ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്നു. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. 35,058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 

2005 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 4300 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 43 ശതമാനവും മഹാരാഷ്ട്രയിലാണ്. 

അതിനിടെ മഹാരാഷ്ട്രയില്‍ അഞ്ച് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. സിഐഎസ്എഫ്, സിആര്‍പിഎഫ് എന്നിവയുടെ അഞ്ചു കമ്പനിയെയാണ് വിന്യസിച്ചത്. സോണ്‍-1 ( കൊളാബെ ടു മറൈന്‍ ഡ്രൈവ് ), സോണ്‍ 3 (താര്‍ദെ, ന്ഗാപഡ, വര്‍ലി), സോണ്‍ 5 ( ധാരാവി- ദാദര്‍) സോണ്‍ 6 ചെമ്പൂര്‍ - മാന്‍കുഡ്), സോണ്‍ 9 ബാന്ദ്ര - അംബോളി (അന്ധേരി വെസ്റ്റ് ) എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ വിന്യസിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com