കോവിഡ് ആപ്പുകൾ; പണം തട്ടാൻ പുതു വഴികൾ; മുന്നറിയിപ്പുമായി സിബിഐ

കോവിഡ് ആപ്പുകൾ; പണം തട്ടാൻ പുതു വഴികൾ; മുന്നറിയിപ്പുമായി സിബിഐ
കോവിഡ് ആപ്പുകൾ; പണം തട്ടാൻ പുതു വഴികൾ; മുന്നറിയിപ്പുമായി സിബിഐ

ന്യൂഡല്‍ഹി: കോവിഡ് അപ്‌ഡേഷനുകള്‍ക്കായി ഏതെങ്കിലും ആപ്പുകള്‍ ഫോണിൽ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ജാഗ്രത വേണമെന്ന് സിബിഐ. ഇതുവഴി പണം നഷ്ടപ്പെടുമെന്ന് സിബിഐ മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ വൈറസ് അപ്‌ഡേറ്റുകള്‍ എന്ന രീതിയിലാണ് ഇത്തരം തട്ടിപ്പ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നൽകിയ മുന്നറിയിപ്പിൽ സിബിഐ വ്യക്തമാക്കി. 

ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യക്തിയുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ പോലുള്ള പണമിടപാട് സംബന്ധിച്ച ഡാറ്റകള്‍ മൊബൈല്‍ ഫോണുകളില്‍ നിന്ന് കവരുകയും പണം തട്ടിയെടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. 

ഇന്‍ര്‍പോളില്‍ നിന്നാണ് സിബിഐക്ക് ഒരു അപ്ലിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കോവിഡ്19 അനുബന്ധ ഉള്ളടക്കം ആകര്‍ഷണമാക്കി എസ്എംഎസ് അയച്ചാണ് ഈ ആപ്പ് ആളുകളെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നത്. ഫിഷിങ് കാമ്പയിന്‍ തന്ത്രങ്ങളും സംഘടിപ്പിക്കുന്നു. വ്യക്തിയുടെ സാമ്പത്തിക ഡാറ്റകളാണ് പ്രധാനമായും കവരുന്നതെന്നും സിബിഐ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com