കോവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
കോവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്‍ഡോറിലെ എംടിഎച്ച് ആശുപത്രിയിലാണ് കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പ്രസവം. സാധാരണ നിലയിലുളള പ്രസവമായിരുന്നു ഇതെന്നും അമ്മയും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ആശുപത്രി ഇന്‍ ചാര്‍ജ് ഡോ. സുമിത് ശുക്ല പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. 6170 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3089 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 272 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com