രാജ്യത്തെ കോവിഡ് കേസുകളില്‍ 67 ശതമാനവും ഈ നാല് സംസ്ഥാനങ്ങളില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉളള നാല് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവയാണ്.
രാജ്യത്തെ കോവിഡ് കേസുകളില്‍ 67 ശതമാനവും ഈ നാല് സംസ്ഥാനങ്ങളില്‍


ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6767 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.  54,440 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ഇതുവരെ 3867 പേര്‍ മരിച്ചാതായുമാണ് കണക്കുകള്‍. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉളള നാല് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നിവയാണ്. രാജ്യത്തെ 67 ശതമാനം രോഗികളും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ച വരെ മഹാരാഷ്ട്രയില്‍ 47, 190 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗികള്‍ കൂടുതല്‍ മരിച്ചതും മഹാരാഷ്ട്രയിലാണ്. 1,577 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ 13, 404 പേര്‍ രോഗമുക്തരായി. രണ്ടാമത് തമിഴ്‌നാടാണ്. ഇതുവരെ 15, 512 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 103 പേര്‍ മരിച്ചപ്പോള്‍ 7,491 പേര്‍ രോഗമുക്തരായി.

ഗുജറത്താല്‍ കോവിഡ് രോഗികളുട എണ്ണം പതിമൂന്നായിരം കടന്നു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 13,644 ആയി. തമിഴ്‌നാട്ടിനെക്കാള്‍ അഞ്ച് ഇരട്ടിയാളുകളാണ് ഗുജറാത്തില്‍ മരിച്ചത്. രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ പേര്‍ മരിച്ചത് ഗുജറാത്തിലാണ്. 829 പേരാണ് ഇതിനകം മരിച്ചത്. 6, 169 പേര്‍ രോഗമുക്തരായി. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം പതിമുവായിരത്തിനോടുടത്തായി. 12, 910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6, 267 പേര്‍ രോഗമുക്തരായി.

രാജസ്ഥാനിലും മധ്യപ്രദേശിലും, ഉത്തര്‍്പ്രദേശിലും കോവിഡ് കേസുകള്‍ ആറായിരം കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com