ഡ്രൈവര്‍മാരെ ചാക്കിലിടും, സമ്പന്നരുടെ വീടുകളില്‍ പതിവായി മോഷണം; തെറ്റിന് മാപ്പ് ചോദിച്ച് ക്ഷേത്ര ദര്‍ശനം, സ്വന്തം പേരില്‍ രണ്ടു ബാങ്ക് അക്കൗണ്ട്, 'വിചിത്ര മോഷ്ടാവ്'

സമ്പന്നരുടെ വീടുകളില്‍ വീട്ടുജോലിക്ക് നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സമ്പന്നരുടെ വീടുകളില്‍ വീട്ടുജോലിക്ക് നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. സൗമ്യമായ പെരുമാറ്റരീതിയിലൂടെയാണ് ഇയാള്‍ ജോലി തരപ്പെടുത്തിയിരുന്നത്. മോഷ്ടിച്ച് നേടിയ പണം രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചതായി കണ്ടെത്തി. പൈല്‍സ് ചികിത്സയ്ക്കായി കൈവശം ഉണ്ടായിരുന്ന 1.44 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഓരോ മോഷണത്തിന് ശേഷവും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നത് ഇയാളുടെ സ്ഥിരംരീതിയാണെന്ന് പൊലീസ് പറയുന്നു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 27വയസുകാരനായ ജയന്തിലാലാണ് പിടിയിലായത്. ബിസിനസുകാരുടെ വീടുകള്‍ ലക്ഷ്യംവെച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. പത്താം തവണ മോഷണം നടത്താന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റിലായത്. വാപിയില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് ഇയാള്‍ മോഷ്ടിച്ച പണം നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

സൗമ്യമായ പെരുമാറ്റം അഭിനയിച്ച് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയാണ് വീട്ടുജോലി തരപ്പെടുത്തുന്നത്. സമ്പന്നരുടെ വീടുകളിലെ ഡ്രൈവര്‍മാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് മോഷണത്തിന്റെ ആദ്യപടി. വ്യവസായിയുടെ ഗാര്‍ഗ് ഹൗസില്‍ നിന്ന് ആറുലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇയാള്‍ മോഷണകുറ്റത്തിന് അറസ്റ്റിലായിട്ടുള്ളത്. മോഷണത്തിന് ശേഷം പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നത് ജയന്തിലാലിന്റെ സ്ഥിരം സ്വഭാവമാണെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com