'ദീപാവലി ദിവസം ആരും പുറത്തിറങ്ങേണ്ട, ലക്ഷ്മി പൂജ ലൈവായി കാണിക്കാം'- പ്രഖ്യാപനവുമായി കെജരിവാള്‍

'ദീപാവലി ദിവസം ആരും പുറത്തിറങ്ങേണ്ട, ലക്ഷ്മി പൂജ ലൈവായി കാണിക്കാം'- പ്രഖ്യാപനവുമായി കെജരിവാള്‍
'ദീപാവലി ദിവസം ആരും പുറത്തിറങ്ങേണ്ട, ലക്ഷ്മി പൂജ ലൈവായി കാണിക്കാം'- പ്രഖ്യാപനവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളിലിരുന്ന് തന്നെ ദീപാവലി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ദീപാവലി ദിവസം ലക്ഷ്മി പൂജ ലൈവായി സര്‍ക്കാര്‍ കാണിക്കുമെന്നും കെജരിവാള്‍ വ്യക്തമാക്കി. 

'കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ മെഗാ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചിരുന്നു. ഇത്തവണയും ഡല്‍ഹിയിലെ 20 കോടി ജനങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടെയുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീടുകളിലിരുന്ന് കാണുന്നതിനായി ദീപാവലി ദിവസം സര്‍ക്കാര്‍ ലക്ഷ്മി പൂജ ലൈവായി സംപ്രേഷണം ചെയ്യും. ദീപാവലി ദിവസം വൈകീട്ട് 7.39 മുതലാണ് ലക്ഷ്മി പൂജ ലൈവായി കാണാന്‍ സാധിക്കുക. പുറത്തിറങ്ങി പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു'- കെജരിവാള്‍ വ്യക്തമാക്കി. 

ലൈവ് പൂജയില്‍ താനും മന്ത്രിസഭയിലെ മറ്റംഗങ്ങളും പങ്കെടുക്കുമെന്നും കെജരിവാള്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഡല്‍ഹിയില്‍ 6,842 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കെജരിവാള്‍ നേരിട്ട് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com