വീണ്ടും ചെങ്കൊടി പാറുന്ന ബിഹാര്‍; ഇടത് പാര്‍ട്ടികളുടെ തിരിച്ചുവരവ്, സിപിഐ എംഎല്‍ 11, സിപിഎം 4, സിപിഐ 3

ആര്‍ജെഡി സഖ്യത്തിന്റെ ബലത്തില്‍ ബിഹാറില്‍ ഇടത് പാര്‍ട്ടികളുടെ തിരിച്ചുവരവ്.
വീണ്ടും ചെങ്കൊടി പാറുന്ന ബിഹാര്‍; ഇടത് പാര്‍ട്ടികളുടെ തിരിച്ചുവരവ്, സിപിഐ എംഎല്‍ 11, സിപിഎം 4, സിപിഐ 3

പട്‌ന: ആര്‍ജെഡി സഖ്യത്തിന്റെ ബലത്തില്‍ ബിഹാറില്‍ ഇടത് പാര്‍ട്ടികളുടെ തിരിച്ചുവരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ഇടത് പാര്‍ട്ടിയായ സിപിഐഎംഎല്‍ ലിബറേഷന്‍ 9 സീറ്റുകളില്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 19 സീറ്റുകളിലാണ് സിപിഐഎംഎല്‍ ലിബറേഷന്‍ മത്സരിച്ചത്. ആറ് സീറ്റുകളില്‍ മത്സരിച്ച് സിപിഐ, ഒരു സീറ്റില്‍ വിജയിക്കുകയും രണ്ട് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്യുനനു. നാല് സീറ്റുകളില്‍ മത്സരിച്ച സിപിഎം, ഒരു സീറ്റില്‍ വിജയിക്കുകയും മൂന്ന് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്യുന്നു. 

നാല് മണിവരെയുള്ള സമയത്ത് 42 ശതമാനം വോട്ടാണ് സംസ്ഥാനത്ത് എണ്ണിക്കഴിഞ്ഞത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍, അന്തിമഫലം പ്രഖ്യാപിക്കാന്‍ ഇനിയും വൈകും. 

സമീപകാലത്ത് ഇടത് പാര്‍ട്ടികള്‍ കാഴ്ചവച്ചിരിക്കുന്ന ഏറ്റവും മികച്ച പ്രകടനമാണ് ബിഹാറിലേത്. ആര്‍ജെഡിപ്പൊക്കം എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റില്‍ ചുരുങ്ങിയപ്പോഴാണ് ഇടത് പാര്‍ട്ടികളുടെ ഭേദപ്പെട്ട പ്രകടനം. 

2015ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍ മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. മൂന്നാം മൂന്നണിയായി മത്സരിച്ച സിപിഐയും സിപിഎമ്മും രണ്ടാംസ്ഥാനങ്ങളില്‍ എത്തിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

നക്‌സലേറ്റ് ആശയങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയ സിപിഐഎംഎല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.

യുവാക്കളെയും മുതിര്‍ന്ന നേതാക്കളെയും ഒരുപോലെ മത്സര രംഗത്തിറക്കിയായിരുന്നു ഇടത് പാര്‍ട്ടികളുടെ പോരാട്ടം. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി വരെ ആ പട്ടിക നീളുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com