നാലുമാസത്തിനിടെ കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30,000ൽ താഴെ; ചികിത്സയിലുള്ളവർ നാലരലക്ഷം മാത്രം

ഇന്നലെ 29,164 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. നാലുമാസത്തിനിടെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30000ൽ താഴെ എത്തി. ഇന്നലെ 29,164 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് രോ​ഗികളുടെ എണ്ണം 88,74,291 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

449 പേർ കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 12,077 പേരുടെ കുറവുണ്ടായി.

ഇന്നലെ മാത്രം 40,791 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയർന്നു എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com