അമിത് ഷാ എല്ലാ മാസവും എത്തും; ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കും 
അമിത് ഷാ എല്ലാ മാസവും എത്തും; ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി

കൊല്‍ക്കത്ത: 2021ല്‍ പശ്ചിമ ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍, രണ്ട് നേതാക്കളും വെവ്വേറെ സമയങ്ങളില്‍ സംസ്ഥാനം സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ തീയതികള്‍ തീരുമാനിച്ചിട്ടില്ല. നേതാക്കളുടെ സ്ഥിരമായുള്ള വരവ് അണികളില്‍ ആവേശം നിറയ്ക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നതെന്ന് ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. അമിത് ഷാ മാസത്തില്‍ രണ്ടു ദിവസവും നഡ്ഡ മൂന്നുദിവസവും ബംഗാളില്‍ തങ്ങുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പുറത്താക്കി കഴിഞ്ഞുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെയും പുറത്താക്കുമെന്നും ഷോഘ് പറഞ്ഞു. 

സംസ്ഥാനത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത്. ഈ മേഖലകളില്‍ മുതിര്‍ന്ന കേന്ദ്രനേതാക്കള്‍ക്ക് ചാര്‍ജ് നല്‍കുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ബംഗാളില്‍ പ്രബല ശക്തിയായി മാറാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി 42ല്‍ 18 സീറ്റുകളില്‍ ജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com