ഇത്രയൊക്കെ ആയിട്ടും പഠിച്ചില്ലേ? ഇനിയെങ്കിലും മാസ്‌ക് ധരിക്കു; ഇല്ലെങ്കില്‍ കാത്തിരിക്കുന്നുണ്ട് 'കാലനും ചിത്രഗുപ്തനും'! 

ഇത്രയൊക്കെ ആയിട്ടും പഠിച്ചില്ലേ? ഇനിയെങ്കിലും മാസ്‌ക് ധരിക്കു; ഇല്ലെങ്കില്‍ കാത്തിരിക്കുന്നുണ്ട് 'കാലനും ചിത്രഗുപ്തനും'! 
ഇത്രയൊക്കെ ആയിട്ടും പഠിച്ചില്ലേ? ഇനിയെങ്കിലും മാസ്‌ക് ധരിക്കു; ഇല്ലെങ്കില്‍ കാത്തിരിക്കുന്നുണ്ട് 'കാലനും ചിത്രഗുപ്തനും'! 

ഭോപ്പാല്‍: കോവിഡ് വ്യാപനത്തിന് തടയിടാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന പ്രാഥമിക കാര്യങ്ങളാണ് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ. എന്നാല്‍ എത്രയൊക്കെ പറഞ്ഞിട്ടും അനുഭവിച്ചിട്ടും അതൊന്നും ഇപ്പോഴും വക വയ്ക്കാത്ത മനുഷ്യര്‍ നമുക്കിടയിലുണ്ട്. 

ആഘോഷങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളോ മറ്റോ ഉണ്ടായാല്‍ സാമൂഹിക അകലം കാറ്റില്‍ പറത്തുന്നവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു വരുന്ന കാഴചയാണ് പലയിടത്തും. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നിഷേധങ്ങളുടെ എണ്ണം കൂടുകയുമാണ്. 

ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ എന്തുണ്ട് മാര്‍ഗമെന്ന് അന്വേഷിച്ച് നടന്ന രണ്ട് കലാകരന്‍മാര്‍ കണ്ടെത്തിയ മാര്‍ഗം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇവര്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത ജനത്തെ ബോധ്യപ്പെടുത്താനായി തെരുവിലിറങ്ങിയത്. 

സാധാരണ വേഷത്തിലല്ല ഇവര്‍ ആളുകളെ ബോധവത്കരിക്കുന്നത്. മരണത്തിന്റെ അധിപനായി അറിയപ്പെടുന്ന യമാരാജന്റെയും അദ്ദേഹത്തിന്റെ മന്ത്രി ചിത്രഗുപ്തന്റേയും വേഷം ധരിച്ചാണ് ഈ കലാകാരന്‍മാര്‍ തെരുവിലെത്തിയത്. ഭോപ്പാലിലെ ന്യൂ മാര്‍ക്കറ്റിലാണ് മാസ്‌കും കൈയുറയും സാനിറ്റൈസറുമായി കാലനും ചിത്രഗുപ്തനും നിലയുറപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ റോക്- ടോക് അഭിയാന്‍ പദ്ധതിയില്‍ നിര്‍മിച്ച പുതിയ മാര്‍ക്കറ്റിലായിരുന്നു ഇരുവരുടേയും ബോധവത്കരണ പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com