രാജ്യത്ത് കോവിഡ് മുക്തര്‍ 85 ലക്ഷം കടന്നു; ചികിത്സയിലുള്ളവര്‍ അഞ്ചുലക്ഷത്തില്‍ താഴെ 

രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 501പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,33,227 ആയി ഉയര്‍ന്നു. നിലവില്‍ 4,40,962 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 43,493 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 85,21,617 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com