മഹാരാഷ്ട്രയില്‍ ഇന്ന് 14,578  കോവിഡ് രോഗികള്‍; മരണം 355; രോഗമുക്തി നേടി 16,715 പേര്‍

ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി.
മഹാരാഷ്ട്രയില്‍ ഇന്ന് 14,578  കോവിഡ് രോഗികള്‍; മരണം 355; രോഗമുക്തി നേടി 16,715 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  14,578 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,80,489 ആയി. 2,52,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

355പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 39,072 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.64 ശതമാനമായി കുറഞ്ഞു.

ഇന്ന് 16,715 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 11,96,441 ആയി. 80.81 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com