പബ്ജിയിലൂടെ പരിചയം; 12കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു; മൂന്ന് യുവാക്കൾ പിടിയിൽ

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഭോപ്പാൽ രംഭാ നഗർ സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. 

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട 12 വയസുകാരിയെ മൂവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 
 
12കാരി പബ്ജി ഗെയിമിലൂടെയാണ് 18,19 വയസ് പ്രായമുള്ള യുവാക്കളുമായി പരിചയം ആരംഭിക്കുന്നത്. കഴിഞ്ഞ മാസം മൂവരും പെൺകുട്ടിയെ രംഭാ നഗറിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. 

പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ രംഭാ നഗറിൽ നിന്ന് മൂന്ന് പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com