കോവിഡ് രോഗി ആശുപത്രിയില്‍ തന്നെ തുടരണമെന്ന് ഡോക്ടര്‍; ചികിത്സ വീട്ടില്‍ മതിയെന്ന് ബന്ധുക്കള്‍;  20 കാരിയെ കണ്ടെത്താനായി അന്വേഷണം

യുവതിയെ വീട്ടില്‍ തന്നെ ഐസോലേഷനിലാക്കി ചികിത്സിച്ചാല്‍ മതിയെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ഡോക്ടര്‍ ഇത് അനുവദിച്ചില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കോവിഡ് പോസിറ്റാവായ യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന നിര്‍ദേശം ലംഘിച്ച് 20കാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആബുലന്‍സ് ആക്രമിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. 
യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച മോര്‍ണ സ്വദേശിയായ 20കാരിയെയാണ് ബന്ധുക്കള്‍ നാടകീയമായി കടത്തിക്കൊണ്ടുപോയത്. യുവതിയെ വീട്ടില്‍ തന്നെ ഐസോലേഷനിലാക്കി ചികിത്സിച്ചാല്‍ മതിയെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ഡോക്ടര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍നിന്ന് ബേഗ് രാജ്പുരിലെ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

യാത്രയ്ക്കിടെ യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിരുന്നു. ഇതിനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ആംബുലന്‍സ് ആക്രമിച്ചത്. ആംബുലന്‍സ് െ്രെഡവറുടെയും അറ്റന്‍ഡറുടെയും മൊബൈല്‍ ഫോണുകള്‍ ഇവര്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. പിന്നാലെ യുവതിയെ പുറത്തിറക്കാന്‍ ശ്രമിച്ചു. തടയാന്‍ശ്രമിച്ച ജീവനക്കാരെ മൂന്നംഗസംഘം മര്‍ദിക്കുകയും ചെയ്തു. ആംബുലന്‍സിന്റെ ചില്ലുകളും തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com