പിഡിപി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ (വീഡിയോ)

പിഡിപി കൊടിയ്ക്ക് മുകളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക കെട്ടിയത്. 
പിഡിപി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ (വീഡിയോ)

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി ഓഫീസിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിഡിപി പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കടന്ന് ദേശീയ പതാക ഉയര്‍ത്തിയത്. പിഡിപി കൊടിയ്ക്ക് മുകളിലായാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാക കെട്ടിയത്. 

പതിനാല് ദിവസം നീണ്ട വീട്ട് തടങ്കലില്‍ നിന്ന് മോചിതയായ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മെഹബൂബ വിവാദ പരാമര്‍ശം നടത്തിയത്. 

'ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.' - മെഹബൂബ മുഫ്തി പറഞ്ഞു.

'കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും'-മെഹബൂബ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com