ശമ്പളം തടഞ്ഞുവച്ചു; ജീവിക്കാനായി ഓട്ടോ ഓടിച്ച് സര്‍ക്കാര്‍ ഡോക്ടര്‍; കോവിഡ് വ്യാപനത്തിനിടയിലും പ്രതികാര നടപടിയുമായി ആരോഗ്യവകുപ്പ് 

പതിനഞ്ചുമാസമായി ശമ്പളം തടഞ്ഞുവച്ചതാണ് സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തേണ്ടി വന്നത്
ശമ്പളം തടഞ്ഞുവച്ചു; ജീവിക്കാനായി ഓട്ടോ ഓടിച്ച് സര്‍ക്കാര്‍ ഡോക്ടര്‍; കോവിഡ് വ്യാപനത്തിനിടയിലും പ്രതികാര നടപടിയുമായി ആരോഗ്യവകുപ്പ് 

ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി ആവശ്യത്തിന് ഡോക്ടര്‍മാരില്ലാഞ്ഞിട്ടും കര്‍ണാടകയില്‍ 53കാരനായ ഡോക്ടര്‍ ഉപജീവനത്തിനായി വഴി കണ്ടെത്തുന്നത് ഓട്ടോറിക്ഷ ഓടിച്ച്. കഴിഞ്ഞ പതിനഞ്ചുമാസമായി ശമ്പളം തടഞ്ഞുവച്ചതോടെയാണ്‌ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തേണ്ടി വന്നത്. 

കഴിഞ്ഞ 24 വര്‍ഷമായി ബെല്ലാരിയിലെ ആരോഗ്യകുടുംബ ക്ഷേമവിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഡോക്ടര്‍ രവീന്ദ്രനാഥ്. എന്നാല്‍ തന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ഐഎഎസ് ഉദ്യോഗസ്ഥരാണെന്നാണ് ഡോക്ടര്‍ പറയുന്നത്. 2018ല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ പോസ്റ്റിങുമായി ബന്ധപ്പെട്ട സഹായിക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് അദ്ദേഹം ഓട്ടോറിക്ഷയില്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.  

പിന്നീട് ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് സിഇഒയും തന്നെ ഉപദ്രവിക്കല്‍ തുടര്‍ന്നതായും ഡോക്ടര്‍ പറയുന്നു. ഓഫീസില്‍ ഒരു സാങ്കേതികപിശക് കണ്ടെത്തിയിരുന്നു. അത് തന്റെ തെറ്റല്ലെന്ന് തെളിയിച്ചെങ്കിലും ജൂണ്‍ ആറിന് തന്നെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് താന്‍ കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കി. ഒക്ടോബറില്‍ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടു. എന്നാല്‍ ആരോഗ്യവകുപ്പ് തന്നെ നിയമിച്ചത് താലൂക്ക ആശുപത്രിയിലാണ്. ഇത് തന്നെ തരംതാഴ്ത്തിയതാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്ക് എത്തിയതിന് പിന്നാലെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തു. വീണ്ടും അഡ്മിനിസ്‌ട്രേഷനെ സമീപിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ ആരോഗ്യവകുപ്പിന് ഒരു മാസത്തെ സമയം നല്‍കിയെങ്കിലും ആരോഗ്യവകുപ്പ് ഉത്തരവുകള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. വര്‍ഷങ്ങളായി ഗ്രാമീണമേഖലയില്‍ സേവനം അനുഷ്ഠിച്ച തനിക്ക് ബെല്ലാരിയിലെ സേവനത്തിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹം പറയുന്നു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ സേവനം ആവശ്യമാണെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ആരോഗ്യവകുപ്പ് അത് അവഗണിക്കുകയായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ 11ന് വാദം കേള്‍ക്കും ഡോക്ടര്‍ പറഞ്ഞു. അതിനിടെ ഉപജീവനത്തിനായി സ്വന്തം നാട്ടില്‍ പോയി ഓട്ടോറിക്ഷ ഓടിക്കാനുള്ള ഡോക്ടറുടെ തീരുമാനം. സ്വകാര്യക്ലിനിക് ആരംഭിക്കാന്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇതേ ഉദ്യോഗസ്ഥരെ സമീപിക്കേണ്ടിവരും. അവര്‍ ലൈസന്‍സ് നല്‍കാന്‍ തയ്യാറാവില്ല. പിന്നെ ഒരുബിസിനസ്  ആരംഭിക്കാനുള്ള പണവും തന്റെ കൈവശം ഇല്ലായിരുന്നു. വായ്പയ്ക്കായി രണ്ട് ബാങ്കുകളെ സമീപിച്ചെങ്കിലും ആരോഗ്യമേഖലയില്‍ ജോലി ചെയ്ത തനിക്ക് ഫണ്ട് അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ ഒരു ഏജന്‍സി ധനസഹായം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ വാങ്ങാനായതെന്നും ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com