മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 20,131 പേർക്ക് കൂടി രോ​ഗം; മരണം 27,000 കടന്നു 

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 20,131 പേർക്ക് കൂടി രോ​ഗം; മരണം 27,000 കടന്നു 
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 20,131 പേർക്ക് കൂടി രോ​ഗം; മരണം 27,000 കടന്നു 

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്നും രോ​ഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ചൊവ്വാഴ്ച 20,131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി ഉയർന്നു. പുതിയതായി 380 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 27,407 ആയി.

2,43,446 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,72,556 പേർ ഇതുവരെ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം 13,234 പേർ രോഗ മുക്തരായി. 

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,866 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർ മരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,12,190 ആയി. മരണ സംഖ്യ 6680 ആയി. 3,08,573 പേർ ഇതുവരെ രോഗ മുക്തി നേടി. 96,918 പേരാണ് ചികിത്സയിൽ തുടരുന്നത്. 

അന്ധ്രാപ്രദേശിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 പേർക്ക് രോഗം സ്ഥിരീകരിച്ചു. 73 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,17,094 ആയി. ഇന്ന് 73 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 4,560 ആയി. നിലവിൽ സംസ്ഥാനത്ത് 96,769 ആക്ടീവ് കേസുകളാണ്. 4,15,765 പേർ രോഗ മുക്തരായി ആശുപത്രി വിട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,684 പേർക്ക് രോഗം സ്ഥിരീകരിച്ചു. 87 പേരാണ് മരിച്ചത്. ഇന്ന് 6,599 പേർക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,74,940 ആി. അതിൽ 4,16,715 പേരും രോഗ മുക്തരായി ആശുപത്രി വിട്ടു. ഇന്ന് 87 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,012 ആയി. 50,213 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com