24 മണിക്കൂറിനിടെ 23,365 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതര്‍ 11 ലക്ഷം കടന്നു

11,21,221 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു
24 മണിക്കൂറിനിടെ 23,365 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതര്‍ 11 ലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. 11,21,221 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 23,365 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 474 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി 17,559 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 

നിലവില്‍ 2,97,125 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 7,92,832 പേര്‍ രോഗമുക്തി നേടി ആശുപത്ര വിട്ടു. മരണസംഖ്യ 30,883 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 5,652പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 57 പേര്‍ മരിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെന്നൈയില്‍ മാത്രം 938കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,19,860പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 4,64,668പേര്‍ രോഗമുക്തരായി. ഇതില്‍ 5,768പേര്‍ ഇന്നാണ് രോഗമുക്തരായത്. 8,559പേരാണ് ആകെ മരിച്ചത്.

ഡല്‍ഹിയില്‍ ഇന്ന് 4,473പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോബാധിതരുടെ എണ്ണം 2,30,269ആയി. 33 പേരാണ് ഇന്ന് മരിച്ചത്. 30,914പേര്‍ ചികിത്സയിലാണ്. 1,94,516പേര്‍ രോഗമുക്തരായി. 4,839പേര്‍ക്കാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com