മഹാമാരിയോട് പൊരുതി സൈന്യം; മൂന്ന് സേനകളിലായി 20,000ത്തോളം കോവിഡ് ബാധിതര്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

വിധ സേനാവിഭാഗങ്ങളില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


ന്യൂഡല്‍ഹി: വിവിധ സേനാവിഭാഗങ്ങളില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി കണക്ക് വ്യക്തമാക്കിയത്. 

കരസേനയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്. 16,758പേര്‍ക്കാണ് കരസേനയില്‍ കോവിഡ് ബാധിച്ചത്. നാവികസേനയില്‍ 1,365പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യോമസേനയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,716ആണ്. 

കോവിഡ് ബാധിച്ച് കരസേനയില്‍ 31പേര്‍ മരിച്ചു. വ്യോമസേനയില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാവികസേനയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ട്ടില്ലെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. 

നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേനകള്‍ സജീവമാണ്. മരുന്ന് എത്തിക്കുന്നതിലും ആശുപക്രികള്‍ സജ്ജീകരിക്കുന്നിതിലും സേനകള്‍ മുന്നിട്ടിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com