ഭാര്യയ്ക്ക് കോവിഡ്; അരവിന്ദ് കെജരിവാള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യയ്ക്ക് കോവിഡ്
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യയ്ക്ക് കോവിഡ്. സുനിത കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഐസൊലേഷനില്‍ പോകാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ കോവിഡ് പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുനിത കെജരിവാള്‍ വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞദിവസമാണ് ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആറുദിവസം വീട്ടില്‍ തന്നെ കഴിയാന്‍ ജനങ്ങളോട് അരവിന്ദ് കെജരിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്ന രൂക്ഷമായ സ്ഥിതിയിലാണ്് ഡല്‍ഹി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com