മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 215,592 കേസുകള്‍. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 67,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 676പേര് മരിച്ചു. 63,818പേര് രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,28,836ആയി. 6,94,480പേരാണ് ചികിത്സയിലുള്ളത്. 63,928പേര് മരിച്ചു. 34,68,610പേര് രോഗമുക്തരായി. മുംബൈയില്‍ മാത്രം 5,888പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 71പേര് മരിച്ചു. 8,549പേര് രോഗമുക്തരായി.
ഉത്തര്‍പ്രദേശില്‍ 38,055പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,231പേര് രോഗമുക്തരായി. 223പേര് മരിച്ചു. 29,438 പേരാണ് കര്‍ണാടകയില്‍ ഇന്ന് രോഗബാധിതരായത്. 90,58പേര് രോഗമുക്തരായി. 208പേര് മരിച്ചു. 13,04,397 പേരാണ് കര്‍ണാടകയില്‍ ആകെ രോഗബാധിതരായത്. 10,04,397പേര് ഗോഗമുക്തരായി. 2,34,483പേരാണ് ചികിത്സയിലുള്ളത്. 14,283പേര് മരിച്ചു.
കേരളത്തില്‍ 26,685 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ 15,355 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.14,842 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറില്‍ 12,359പേരാണ് ഇന്ന് രോഗബാധിതരായത്. ആന്ധ്രയില്‍ 11,698 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ