കർണാടകയിൽ സ്കൂളുകൾ ഇന്ന് മുതൽ തുറക്കും; തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകളും 

കർണാടകയിൽ സ്കൂളുകൾ ഇന്ന് മുതൽ തുറക്കും; തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകളും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ. കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്നാട്ടിൽ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. 

കർണാടകയിൽ ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ സ്കൂളുകളിലാണ് ഇന്ന് മുതൽ അധ്യയനം ആരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ്. ഡിഗ്രി മുതലുളള ക്ലാസുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 

തമിഴ്നാട്ടിൽ നിയന്ത്രണങ്ങളോടെ സിനിമ തിയറ്ററുകളും ബാറുകളും ഇന്നു മുതൽ പ്രവർത്തിക്കും. തിയറ്ററിൽ പകുതി ആളുകളെ അനുവദിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യയനവും അടുത്ത മാസം ഒന്നിന് അരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി അനുബന്ധ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരെയും അനുവദിക്കും. ബീച്ച്, നീന്തൽകുളം, മൃഗശാല, ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com