കോവിഡ് മഹാമാരിക്കിടെ സ്‌കൂളുകള്‍ തുറക്കാമോ?; ഒറ്റയടിക്ക് ഉത്തരം പറയാന്‍ പറ്റില്ലെന്ന് അമര്‍ത്യ സെന്‍

കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറക്കുന്നതില്‍ പെട്ടെന്നൊരു ഉത്തരത്തിലെത്താന്‍ സാധിക്കില്ലെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍
അമര്‍ത്യ സെന്‍/ഫയല്‍
അമര്‍ത്യ സെന്‍/ഫയല്‍



കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറക്കുന്നതില്‍ പെട്ടെന്നൊരു ഉത്തരത്തിലെത്താന്‍ സാധിക്കില്ലെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍. ഇതേ വിഷയത്തില്‍ അമേരിക്കയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംവാദം നടക്കുന്നുണ്ട്. ഇന്ത്യയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖയില്‍ നടപ്പിലാക്കിയത് പടിഞ്ഞാറന്‍ മേഖയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ ഒരു റെഡിമെയ്ഡ് ഉത്തരം പറയാന്‍ സാധിക്കില്ല'-അമര്‍ത്യ സെന്‍ പറഞ്ഞു. 

മൂല്യനിര്‍ണ്ണയത്തിന് പ്രാധാന്യം നല്‍കിയാലും, അത് അവസാനത്തേതാണെന്ന് നാം ഓര്‍ക്കണം. അറിവ് നേടുകയും പകരുകയും എന്നതാണ് പ്രധാനം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നമ്മള്‍ ആദ്യമായി എന്തെങ്കിലും അറിവ് നേടുന്നത് മൂല്യനിര്‍ണ്ണയത്തിന് വേണ്ടിയല്ല. മൂല്യനിര്‍ണ്ണയം തീര്‍ച്ചയായും ഉപകാരപ്രദമാണ്, പക്ഷേ ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത്? മൂല്യനിര്‍ണ്ണയവും യഥാര്‍ത്ഥ വിദ്യാഭ്യാസവും തമ്മില്‍ ബന്ധമുണ്ടോ എന്ന് നമ്മള്‍ നോക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രകൃതിക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ചും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയാമെങ്കിലും ലോകം ശരിയായ പാതയില്‍ സഞ്ചരിക്കില്ലെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com