രാത്രി ഒരുമണിക്ക് വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി; യുവാവിനെ മൂത്രം കുടിപ്പിച്ചു, എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

അടിവയറ്റില്‍ തൊഴിച്ച ശേഷം മൂത്രം കുടിപ്പിക്കുകയായിരുന്നു എന്നും തൗസിഫ് വീഡിയോയില്‍ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗലൂരു: കര്‍ണാടകയില്‍ യുവാവിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ബയതാരായണപുര എസ്എ കെ എന്‍ ഹരീഷിനെയാണ് സസ്‌പെന്റ് ചെയ്തത്. തൗസിഫ് എന്ന 23കാരനെയാണ് എസ്‌ഐ മൂത്രം കുടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. 

തൗസിഫിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് എസ്‌ഐയ്ക്ക് എതിരെ നടപടിയെടുത്തത്. 

അയല്‍വാസിയുമായി വഴക്കിട്ടതിന് ചൊവ്വാഴ്ച രാത്രി ഒരുമണിക്കാണ് തൗസിഫിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതെന്ന് പിതാവ് അസ്‌ലം പറഞ്ഞു. മകനെ വിടണമെങ്കില്‍ പണം നല്‍കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടതായും അസ്‌ലം ആരോപിച്ചു. 

വേദനകൊണ്ടു പുളയുന്ന തൗസിഫിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തന്റെ മുടി പൊലീസ് മുറിച്ചുകളഞ്ഞതായും തൗസിഫ് പറയുന്നത് വീഡിയോയില്‍ കാണാം. അടിവയറ്റില്‍ തൊഴിച്ച ശേഷം മൂത്രം കുടിപ്പിക്കുകയായിരുന്നു എന്നും തൗസിഫ് വീഡിയോയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com