മൂന്ന് വര്‍ഷമായി കുട്ടികളില്ല; ഗര്‍ഭം ധരിക്കാന്‍ പൊക്കിള്‍ കൊടി തിന്നു; 19കാരി മരിച്ചു

ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പൊക്കിള്‍കൊടി കഴിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമരാവതി: ഗര്‍ഭിണിയാകാനായി പൊക്കിള്‍കൊടി കഴിച്ച പത്തൊന്‍പതുകാരി മരിച്ചു. ദാച്ചെപ്പള്ളി സ്വദേശിനിയായ യുവതിയാണ് മരിച്ചത്.

മൂന്ന വര്‍ഷം മുന്‍പാണ് തുബഡു ഗ്രാമത്തിലുള്ള രവിയുമായി യുവതിയുടെ വിവാഹം. ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പൊക്കിള്‍കൊടി കഴിച്ചത്. രണ്ടുവര്‍ഷത്തോളമായി നടന്നുവരുന്ന പല നാടന്‍ മരുന്നുകള്‍ക്കുമൊപ്പം നാട്ടുകാര്‍ ചിലര്‍ പറഞ്ഞത് പ്രകാരമാണ് യുവതി ഇതിന് മുതിര്‍ന്നത്.

തുടര്‍ന്ന് യുവതി നവജാത ശിശുവിന്റെ പൊക്കിള്‍കൊടി ശേഖരിക്കുകയും വ്യാഴാഴ്ച രാത്രി ഭക്ഷിക്കുകയുമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് നരസറോപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി. അതേസമയം യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമായാല്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഗര്‍ഭിണിയാകാന്‍ പൊക്കിള്‍ക്കൊടി കഴിക്കുന്നത് അശാസ്ത്രീയമാണെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കവിത പറഞ്ഞു.
അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ രീതികള്‍ തുടരുന്നത് അവബോധത്തിന്റെ കുറവാണെന്നും ഡോക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com