അയൽവാസിയെ കൊല്ലാൻ കോടതിയിൽ ബോംബ് വച്ചു, അറസ്റ്റിലായ ശാസ്ത്രജ്ഞൻ ഹാൻഡ് വാഷ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹിയിലെ രോഹിണി ജില്ലാ കോടതിയില്‍ ഈ മാസം 9നു ടിഫിന്‍ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ചത്
അറസ്റ്റിലായ ഭരത് ഭൂഷണ്‍ കടാരിയ
അറസ്റ്റിലായ ഭരത് ഭൂഷണ്‍ കടാരിയ

ന്യൂഡൽഹി; കോടതിയിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കടാരിയ (47) ശുചിമുറിയില്‍ കയറി ഹാന്‍ഡ് വാഷ് കുടിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ കടാരിയയെ എയിംസില്‍ പ്രവേശിപ്പിച്ചു

ടിഫിന്‍ ബോക്‌സില്‍ ഐഇഡി വച്ചു

ന്യൂഡൽഹിയിലെ രോഹിണി ജില്ലാ കോടതിയില്‍ ഈ മാസം 9നു ടിഫിന്‍ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയായ അഭിഭാഷകനെ കൊലപ്പെടുത്താനാണ് കടാരിയ കോടതി മുറിക്കുള്ളില്‍ ടിഫിന്‍ ബോക്‌സില്‍ ഐഇഡി (ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വച്ചത്. പൊട്ടിത്തെറിയിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. കടാരിയയുടെ അയൽക്കാരനും ആ സമയത്ത് കോടതിയിലുണ്ടായിരുന്നു. 

രണ്ട് ബാ​ഗുകളുമായി കോടതിയിലെത്തി

2 ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് ബാഗ് ഉപേക്ഷിച്ചാണു മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മിച്ചതിലെ അപാകത കാരണം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്.സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്.  അശോക് വിഹാറില്‍  കടാരിയയുടെ ഉടമസ്ഥതയിലുള്ള 4 നില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് അഭിഭാഷകന്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. അഭിഭാഷകനെതിരെ കടാരിയ 5 കേസുകളും കടാരിയയ്‌ക്കെതിരെ അഭിഭാഷകന്‍ 7 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com