'ഇത് ട്രെയിലര്‍!'; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ പഞ്ചാബില്‍ ശക്തി തെളിയിച്ച് എഎപി, ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം
എഎപിയുടെ വിജയാഹ്ലാദം/ ട്വിറ്റര്‍
എഎപിയുടെ വിജയാഹ്ലാദം/ ട്വിറ്റര്‍


ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം. കോര്‍പ്പറേഷനിലെ 35 സീറ്റുകളില്‍ 14 എണ്ണം നേടി എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജൈപിയുടെ സിറ്റിങ് മേയര്‍ അടക്കം പരാജയപ്പെട്ടു. 

ആദ്യമായാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുന്നത്. ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 സീറ്റുകളില്‍ ബിജെപി വിജയിച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ ഒരു സീറ്റ് നേടി. 

ബിജെപിയുടെ സിറ്റിങ് മേയര്‍ രവികാന്ത് ശര്‍മയും മുന്‍ മേയര്‍ ദവേഷ് മൗദ്ഗിലും എഎപി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടു. 'കെജ്രിവാള്‍ മോഡല്‍' ഭരണത്തിനാണ് ജനങ്ങള്‍ പിന്തുണ നല്‍കിയിരിക്കുന്നതെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ പ്രതികരിച്ചു. 

കോണ്‍ഗ്രസ് 12 വര്‍ഷവും ബിജെപി 13 വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ചു. മാറി മാറി ചാന്‍സ് നല്‍കിയിട്ടും ജനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു പാര്‍ട്ടികളും ഒന്നും ചെയ്യാത്തതില്‍ വോട്ടര്‍മാര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു എന്നും രാഘവ് ഛദ്ദ പറഞ്ഞു. ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിയെ അധികാരത്തില്‍ എത്തിക്കുമെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com