പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ജനങ്ങളെ സേവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു
പുഷ്‌കര്‍ സിങ് ധാമി/ ഫയല്‍
പുഷ്‌കര്‍ സിങ് ധാമി/ ഫയല്‍

ഡെറാഡൂണ്‍ : പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഡെരാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് ധാമിയെ തെരഞ്ഞെടുത്തത്. 45 കാരനായ പുഷ്‌കര്‍ സിങ് ധാമി ഖാത്തിമ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. 

മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. രണ്ടാം തവണയാണ് ധാമി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 

മുഖ്യമന്ത്രിയായിരുന്ന തീരഥ് സിങ് റാവത്ത് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. രണ്ടാം തവണയാണ് ധാമി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുൻപാണ് തീരഥ് സിങ് അപ്രതീക്ഷിതമായി രാജിവെച്ചത്. ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നേരിട്ട് എംഎൽഎ ആകണം എന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നത്. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്. ഉത്തരാഖണ്ഡിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

മുന്‍ സൈനികന്റെ മകനും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനുമായ തന്നെ സംസ്ഥാനത്തെ സേവിക്കാന്‍ തന്റെ പാര്‍ട്ടി നിയോഗിച്ചിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി കൂട്ടായി പ്രവര്‍ത്തിക്കും. ജനങ്ങളെ സേവിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നതായും നിയമസഭാകക്ഷി നേതാവിയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com