റെയില്‍വെ ട്രാക്കുകളിലെ വെളളപ്പൊക്കം തടയാന്‍ അണ്ടര്‍ഗ്രൗണ്ട്‌ ടണല്‍ സംവിധാനവുമായി റെയില്‍വെ

മഴക്കാലത്ത് റെയില്‍വെ ട്രാക്കുകളില്‍ വെള്ളം കയറുന്നത് പ്രതിരോധിക്കാന്‍ അണ്ടര്‍ഗ്രൗണ്ട്‌ ടണല്‍ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ
പണി പൂര്‍ത്തിയായ ഭൂഗര്‍ഭ ടണലിന്റെ ചിത്രം
പണി പൂര്‍ത്തിയായ ഭൂഗര്‍ഭ ടണലിന്റെ ചിത്രം

മുംബൈ: മഴക്കാലത്ത് റെയില്‍വെ ട്രാക്കുകളില്‍ വെള്ളം കയറുന്നത് പ്രതിരോധിക്കാന്‍ അണ്ടര്‍ഗ്രൗണ്ട്‌ ടണല്‍ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ. മഹാരാഷ്ട്രയിലെ സാൻ‌ഹർസ്റ്റ്  റെയില്‍വെ സ്റ്റേഷനിലാണ് ടണല്‍ പണിതത്. 415 മീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ടണലിന്റെ പണി പൂര്‍ത്തിയാക്കിയതായി കേന്ദ്രസഹമന്ത്രി റാവു സാഹേബ് പാട്ടില്‍ ദാന്‍വെ പറഞ്ഞു.

നാലുമാസത്തിനുള്ളിലാണ് ടണലിന്റെ പണി സെന്‍ട്രല്‍ റെയില്‍വെ പൂര്‍ത്തിയാക്കിയത്. സാൻ‌ഹർസ്റ്റ്  റെയില്‍വെ സ്റ്റേഷനില്‍ മഴക്കാലത്ത് വെള്ളക്കയറുന്നത് തടയാന്‍ ടണല്‍ സഹായകമാകും. മാത്രമല്ല മഴക്കാലത്ത് യാത്രക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ പെയ്ത ശക്തമായ മഴയില്‍ സെന്‍ട്രല്‍ റെയില്‍വെ ട്രാക്കുകളില്‍ വെള്ളം കയറുകയും ഗതാഗതം ഏറെ നേരം തടസപ്പെടുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com