ശസ്ത്രക്രിയ മൂന്നര മണിക്കൂര്‍; ഓപ്പറേഷനില്‍ തീയേറ്ററില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കേസ്

മൂന്നര മണിക്കൂര്‍ നേരം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ പുറത്തുകൊണ്ടുവന്നത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജില്‍ സര്‍ജറിക്കിടെ ഡോക്ടര്‍മാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശനിയാഴ്ചയാണ് യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്നര മണിക്കൂര്‍ നേരം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ പുറത്തുകൊണ്ടുവന്നത്. 

യുവതി സഹോദരനോട് എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വേദനകാരണം അവള്‍ക്ക് ഒന്നും പറയാനായില്ല. പിന്നീട് ഓപ്പറേഷന്‍ തീയേറ്ററില്‍ വച്ച് താന്‍ കൂട്ടബലാത്സംഗത്തിനിരയായതായി യുവതി ഒരു കടലാസില്‍ എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ യുവതിയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓപ്പറേഷന്‍ തീയേറ്ററില്‍ പുരുഷഡോക്ടര്‍മാര്‍ക്കൊപ്പം സ്ത്രീഡോക്ടര്‍മാരും ഉണ്ടായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിച്ചിതായും യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com