ഫരീദാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വല്ലഭഗഢിലെ സാഗര്‍പൂര്‍ ഗ്രാമത്തില്‍ വയലില്‍വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്.
സത്ഭീര്‍, രംഭീര്‍ എന്നീ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ, ഭാര്യാസഹോദരനെയും കൂട്ടി സത്ഭീര്‍ വയല്‍ അളക്കാനെത്തി. അളക്കുന്നത് പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ രംഭീറുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രംഭീര്‍ ആകാശത്തേക്ക് വെടിവെച്ചു.
വെടിവെപ്പിന് ശേഷം രംഭീര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് ഫരീദാബാദ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിയുന്ന രംഭീറിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ