ഇക്കൊല്ലവും യാത്രയില്ല; അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

ഈ വര്‍ഷത്തെ അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനം റദ്ദാക്കി. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ശ്രീനഗര്‍: ഈ വര്‍ഷത്തെ അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനം റദ്ദാക്കി. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.

കോവിഡ് വ്യാപനം കാരണം ഇത് രണ്ടാമത്തെ തവണയാണ് തീര്‍ത്ഥാടനം റദ്ദാക്കുന്നത്. അമര്‍നാഥ് ക്ഷേതര ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. എന്നാല്‍, ക്ഷേത്രത്തില്‍ നടത്തേണ്ട പൂജകളെല്ലാം നടത്തുമെന്ന് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി. 

സമുദ്രനിരപ്പില്‍ നിന്ന് 3,880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തില്‍ 56 ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന കാലമാണുള്ളത്. ജൂണ്‍ 28നായിരുന്നു അമര്‍നാഥ് യാത്രകള്‍ തുടങ്ങേണ്ടിയിരുന്നത്. കഴിഞ്ഞവര്‍ഷവും കോവിഡ് കാരണം തീര്‍ത്ഥാടനം റദ്ദാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com