തമിഴ് നടന്‍ സെന്തില്‍ ബിജെപിയില്‍ 

തമിഴ് ഹാസ്യനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
സെന്തില്‍
സെന്തില്‍

ചെന്നൈ: തമിഴ് ഹാസ്യനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേയാണ് സെന്തിലിനെ പാളയത്തില്‍ എത്തിച്ച് ബിജെപിയുടെ രാഷ്ട്രീയ കരുനീക്കം. മാസങ്ങള്‍ക്ക് മുന്‍പാണ് നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയത്.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എഐഎഡിഎംകെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 23 മന്ത്രിമാര്‍ ഇടംപിടിച്ചു. 45 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കി.  12 മുന്‍ എംപിമാരും 14 മുന്‍ മന്ത്രിമാരും എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

കോയമ്പത്തൂര്‍ സൗത്തും മധുരൈ നോര്‍ത്തും ബിജെപിയ്ക്ക് നല്‍കാന്‍ ഘടകകക്ഷികള്‍ എഐഎഡിഎംകെക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമ തമിഴ്‌നാട്ടില്‍ ബിജെപി അഞ്ചു സീറ്റുകളില്‍ മത്സരിക്കും. കന്യാകുമാരിയില്‍ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ നല്‍കാനും മുന്നണിയില്‍ ധാരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com