ഡിഎംകെ എംഎല്‍എ ബിജെപിയില്‍

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഡിഎംകെ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
തമിഴ്‌നാട് ഡിഎംകെ എംഎല്‍എ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്നു / ചിത്രം എഎന്‍ഐ
തമിഴ്‌നാട് ഡിഎംകെ എംഎല്‍എ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുന്നു / ചിത്രം എഎന്‍ഐ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഡിഎംകെ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. തിരുപ്പനകുന്ദ്രം മണ്ഡലത്തിലെ എംഎല്‍എ പി ശരവനാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. മധുരൈ നോര്‍ത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടും.

തമിഴ്‌നാട്ടില്‍ 17 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ ഖുശ്ബുവിനും സീറ്റ് അനുവദിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായെന്നും രാജ്യത്തിന് മാത്രമല്ല, ലോകത്ത് ആകമാനം വാക്‌സിന്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 6ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com