റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

സര്‍ക്കാരിന്റെ ഭാഗമായി റെയില്‍വേ തുടരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. സര്‍ക്കാരിന്റെ ഭാഗമായി റെയില്‍വേ തുടരുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി. റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് തങ്ങള്‍ക്ക് എതിരെയുള്ള ആരോപണം. റോഡിലൂടെ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം ഓടിയാല്‍ മതിയെന്ന് ഇവര്‍ പറയുന്നില്ല. ഇരുവാഹനങ്ങളും സാമ്പത്തികമായി സഹായിക്കുന്നത് കൊണ്ടാണ് ഇതിനെതിരെ ഒന്നും പറയാത്തത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റെയില്‍വേയില്‍ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം അനുസരിച്ച് റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനമേഖലയില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ തുറകളിലും അഭിവൃദ്ധി കൊണ്ടുവരുന്നതില്‍ റെയില്‍വേ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേയുടെ പുരോഗതിക്കായി രണ്ടുലക്ഷം കോടി രൂപയാണ് നീക്കിവെച്ചതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com