രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു; നാലാംദിവസം ഡോക്ടര്‍ക്ക് കോവിഡ്

ഉത്തര്‍പ്രദേശില്‍ കോവിഡിനെതിരെയുള്ള രണ്ടു ഡോസുകള്‍ സ്വീകരിച്ച ശേഷവും ഡോക്ടര്‍ക്ക് വൈറസ് ബാധ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡിനെതിരെയുള്ള രണ്ടു ഡോസുകള്‍ സ്വീകരിച്ച ശേഷവും ഡോക്ടര്‍ക്ക് വൈറസ് ബാധ. ലക്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച ശേഷം രോഗം വരുന്നത് ആദ്യമായാണ്.

നിതിന്‍ മിശ്രയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിവില്‍ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറാണ് നിതിന്‍. ഫെബ്രുവരി 15, മാര്‍ച്ച് 16 തീയതികളിലായാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോവാക്‌സിനാണ് നല്‍കിയത്.ഇതിന് പിന്നാലെ മാര്‍ച്ച് 20നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 18ന് കടുത്ത ചുമയ്‌ക്കൊപ്പം നേരിയ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളത് കൊണ്ട് നിതിന്‍ വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്. നിതിന്‍ മിശ്രയുടേത് ആദ്യ കേസാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ ഹെല്‍ത്ത് ഡി എസ് നേഗി സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com