ഇതാണ് അച്ഛന് നല്‍കാനുള്ള ആദരം; 85കാരന്‍ മരിച്ചതിന് പിറ്റേന്ന് കോവിഡ് രോഗികളെ ശുശ്രൂഷിച്ച് ഡോക്ടര്‍

85കാരനായ പിതാവിനുള്ള ഏറ്റവും വലിയ അദരഞ്ജലി ആയിരിക്കും താന്‍ സേവനത്തിന് മടങ്ങിയെത്തുന്നതെന്ന് ഡോക്ടര്‍  പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പൂനെ: കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും അധികം പ്രയാസം നേരിടുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട മുന്നണിപ്പോരാളികളുമാണ്. അച്ഛന്‍ മരിച്ച് പിറ്റേദിവസം ജോലിക്ക് വന്ന് മാതൃകയായിരിക്കുകയാണ് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍. അമ്മയും സഹോദരനും കോവിഡ് ചികിത്സയില്‍ തുടരുകയാണ്.

85കാരനായ പിതാവിനുള്ള ഏറ്റവും വലിയ അദരഞ്ജലി ആയിരിക്കും താന്‍ സേവനത്തിന് മടങ്ങിയെത്തുന്നതെന്ന് ഡോക്ടര്‍ മുകന്ദ് പെനുര്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് പൂനെയില്‍ കോവിഡ് വ്യാപനം രൂക്ഷമായത്. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അച്ഛനെയും അമ്മയെയും സഹോദരനൊപ്പം നാഗ്പൂരിലേക്ക് അയക്കുകയായിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ സഹോദരനും സ്ഥിരീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞമാസമാണ് അച്ഛനും അമ്മയ്ക്കും രോഗം് സ്ഥിരീകരിച്ചത്.

നാഗ്പുരിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡ് ലഭിക്കാന്‍ ബൂദ്ധിമുട്ടായ സാഹചര്യത്തില്‍ കാര്‍ഡിയാക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി മൂന്നുപേരെയും പൂനെയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിതാവിന് വാര്‍ധക്യ സഹജമായ അസുഖത്തോടൊപ്പം വുക്കസംബന്ധമായ തകരാറുകളുമുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏപ്രില്‍ 26ന് പിതാവ് മരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ആശുപത്രികിടക്കയിയിലായിരുന്നപ്പോഴും രോഗികളെ ചികിത്സിക്കുന്നത് തുടരണമെന്നായിരുന്നു പിതാവിന്റെ അഭ്യര്‍ഥന. അതുകൊണ്ട് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി പിറ്റേദിവസം ഡ്യൂട്ടിക്ക് എത്തുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com