ഒരേയൊരു ശ്വാസകോശം, നഴ്‌സ് 14ദിവസം കൊണ്ട് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു, രക്ഷയായത് യോഗയും പ്രാണയാമയും 

മധ്യപ്രദേശില്‍ ഒരു ശ്വാസകോശ അറ മാത്രമുള്ള നഴ്‌സ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു
നഴ്‌സ് പ്രഫുല്ലിത് പീറ്റര്‍
നഴ്‌സ് പ്രഫുല്ലിത് പീറ്റര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു ശ്വാസകോശ അറ മാത്രമുള്ള നഴ്‌സ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു. 14 ദിവസത്തിനുള്ളിലാണ് 39കാരിയായ നഴ്‌സ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. യോഗയും പ്രാണായാമ ഉള്‍പ്പെടെ ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമമുറകളുമാണ് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കരുത്തുപകര്‍ന്നതെന്ന് നഴ്‌സ് പ്രഫുല്ലിത് പീറ്റര്‍ പറയുന്നു.

ടിക്കാംഗഡ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രഫുല്ലിത് പീറ്ററാണ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചത്. കുട്ടിക്കാലത്താണ് യുവതിക്ക് ഒരു ശ്വാസകോശം നഷ്ടപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കിടെയാണ് ശ്വാസകോശം നഷ്ടപ്പെട്ടത്. ഇക്കാര്യം 2014ല്‍ നടത്തിയ എക്‌സറേയിലൂടെയാണ് അറിഞ്ഞതെന്ന് പ്രഫുല്ലിത് പീറ്റര്‍ പറയുന്നു. 

കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കിടെയാണ് തനിക്ക് വൈറസ് ബാധ പിടിപെട്ടത്. രോഗം പിടിപെട്ടതോടെ തന്റെ ആരോഗ്യനിലയെ കുറിച്ച് എല്ലാവര്‍ക്കും ഉത്കണ്ഠയായിരുന്നു. എന്നാല്‍ വീട്ടില്‍ 14 ദിവസത്തെ നിരീക്ഷത്തിന് ഒടുവില്‍ താന്‍ കോവിഡ് മുക്തയാകുകയായിരുന്നുവെന്ന് പ്രഫുല്ലിത് പറയുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ ധൈര്യം ചോര്‍ന്നുപോകാതെ ഇരിക്കാനാണ് ശ്രമിച്ചത്. കൂടാതെ യോഗയും പ്രാണയാമ ഉള്‍പ്പെടെ ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമ മുറകളും സ്ഥിരമായി ചെയ്തതായും അവര്‍ പറയുന്നു. ഇതിന് പുറമേ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ മുന്‍പ് എടുത്തിരുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കിയതായി അവര്‍ തുറന്നുപറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com