ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കോവിഡ് 

ഭാര്യ മിറാ ഭട്ടാചാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ/ചിത്രം:പിടിഐ
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ/ചിത്രം:പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്, എഴുപത്തിയേഴുകാരനായ ബുദ്ധദേവ് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ഭാര്യ മിറാ ഭട്ടാചാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ കൊല്‍ക്കത്തയിലെ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ബുദ്ധദേവിന്റെയും ഭാര്യയുടെയും സഹായിയുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com