കോവിഡ് വന്നവര്‍ക്ക് എപ്പോള്‍ വാക്‌സിന്‍ എടുക്കാം?; പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡിന്റെ രണ്ടാം ഡോസ് എടുത്തതിന് ശേഷം വൈറസ് ബാധിച്ചവര്‍ക്കും മൂന്ന് മാസത്തിന് ശേഷമെ വാക്‌സിന്‍ സ്വീകരിക്കാനാവൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മുക്തനായ ആള്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവര്‍ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ എന്നു പുതിയ മാര്‍നിര്‍ദേശത്തില്‍ പറയുന്നു. 

നിലവില്‍ കോവിഡ് ബാധിച്ചവരോട് വാക്‌സിന്‍ എടുക്കാന്‍ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടര്‍മാര്‍ പൊതുവെ പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ ആറ് മുതല്‍ എട്ട് ആഴ്ച വരെയായിരുന്നു സമയപരിധി. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിരുന്നു. വാക്‌സിന്റെ ലഭ്യതക്കുറവാണ് കേന്ദ്രസര്‍ക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ആരോപണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com