'പുസ്തകം വായിക്കൂ';ജിന്ന വിവാദത്തില്‍ ബിജെപിയോട് അഖിലേഷ്

മുഹമ്മദലി ജിന്നയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ഉപമിച്ചതില്‍ ബിജെപിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: മുഹമ്മദലി ജിന്നയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും ഉപമിച്ചതില്‍ ബിജെപിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 'പുസ്തകങ്ങള്‍ വീണ്ടും വായിക്കൂ' എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയില്‍ നടന്ന സമാജ്വാദി പാര്‍ട്ടിയുടെ വിജയ രഥയാത്രയിലായിരുന്നു അഖിലേഷിന്റെ ജിന്ന പരാമര്‍ശം. 

'ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മുഹമ്മദലി ജിന്ന എന്നിവര്‍ മണ്ണില്‍ ചവിട്ടി നിന്ന നേതാക്കളാണ്. അതുകൊണ്ട് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പട്ടേല്‍ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെട്ടത്. ജവഹര്‍ലാല്‍ നെഹ്‌റു, രാഷ്ട്രപിതാവായ ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവര്‍ ഒരേ സ്ഥലത്തുനിന്നാണ് പഠിച്ച് ബാരിസ്റ്റര്‍മാരായത്.' എന്ന അഖിലേഷിന്റെ പ്രസംഗമാണ് ബിജെപി വിവാദമാക്കിയത്.  പരാമര്‍ശത്തിന് എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. 

അഖിലേഷ് യാദവ് വോട്ടിന് വേണ്ടി മതം മാറാനും തയ്യാറാകും എന്നതുള്‍പ്പെടെ നിരവധി പ്രസ്താവനകള്‍ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നു വന്നിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ  ചോദ്യത്തിനാണ്, പുസ്തകം വായിക്കൂ എന്ന് അഖിലേഷ് മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com