ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഹൈവേയില്‍ പറന്നിറങ്ങി. സുല്‍ത്താന്‍പൂരില്‍ ഹൈവേയില്‍ സ്ഥാപിച്ച എയര്‍സ്ട്രിപ്പിന്റെ പരീക്ഷണാര്‍ത്ഥമാണ് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങിയത്. സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഇതില്‍ പങ്കെടുത്തത്.
നവംബര്‍ 16നാണ് പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് നാടിന് സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍മ്മാണം പൂര്‍ത്തിയായ ഹൈവേ ഗതാഗതത്തിന് തുറന്നുകൊടുക്കുക. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ വികസത്തിന് എക്‌സ്പ്രസ് വേ കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.
ഹൈവേയില്‍ സ്ഥാപിച്ച എയര്‍സ്ട്രിപ്പില്‍ പരീക്ഷാണര്‍ത്ഥമാണ് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങിയത്. 2017ന് ശേഷം ആറ് എക്‌സ്പ്രസ് വേ നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. ഇതില്‍ ആദ്യം യാഥാര്‍ഥ്യമാകുന്നത് പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ ആണ്. സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിനെ കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക