കണ്ണിനെ മൂടി, വായില്‍ വരെ എത്തി, മുഖത്തെ എട്ടു കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു, 17 വര്‍ഷത്തിന് ശേഷം യുവാവ് പുതുജീവിതത്തിലേക്ക് 

 മുഖത്ത് എട്ടു കിലോ തൂക്കമുള്ള മുഴയുമായി കഴിഞ്ഞ 17 വര്‍ഷക്കാലം ജീവിച്ച 31കാരന് പുതുജീവിതം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  മുഖത്ത് എട്ടു കിലോ തൂക്കമുള്ള മുഴയുമായി കഴിഞ്ഞ 17 വര്‍ഷക്കാലം ജീവിച്ച 31കാരന് പുതുജീവിതം. കഴിഞ്ഞ ആറുമാസത്തിനിടെ 16 ശസ്ത്രക്രിയയ്ക്കാണ് ഒഡീഷ സ്വദേശിയായ യുവാവ് വിധേയനായത്. ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലാണ് യുവാവിന്റെ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്തത്.

മന്‍ബോധ് ബാഗിന്റെ മുഖത്തിന്റെ വലതുവശമാണ് ട്യൂമര്‍ കാരണം താഴേക്ക് വലിഞ്ഞുതൂങ്ങിയത്. കുട്ടിക്കാലത്താണ് രോഗം ബാധിച്ചത്. മുഖത്തെ ബാഹ്യഞരമ്പുകള്‍ തടിച്ചുവീര്‍ക്കുന്ന അപൂര്‍വ്വ രോഗമായ  പ്ലെളക്‌സിഫോം ന്യൂറോഫൈബ്രോമയാണ് മന്‍ബോധിനെ ബാധിച്ചത്. തല മുതല്‍ കഴുത്തുവരെ ട്യൂമര്‍ വലുതായതോടെ ദൈനംദിനം ജീവിതം പോലും ബുദ്ധിമുട്ടായി. ഇതോടെയാണ് ചികിത്സ തേടിയത്.

2020 ഡിസംബര്‍ മുതലാണ് ചികിത്സ ആരംഭിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ 16 ശസ്ത്രക്രിയയ്ക്കാണ് വിധേയനായത്. 72.7 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവായത്. ക്രൗഡ് ഫണ്ടിംഗിലൂടെയാണ് തുക കണ്ടെത്തിയത്. തുടക്കത്തില്‍ വിവിധ ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ഉണ്ടായതായും മന്‍ബോധ് പറയുന്നു.

ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, അടക്കം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. വലതു കണ്ണ് മൂടി കൊണ്ടുള്ള ട്യൂമറിന് എട്ടുകിലോ ഭാരമാണ് ഉണ്ടായത്. സിടി സ്‌കാനില്‍ ട്യൂമര്‍ മൂലം മുഖത്തെ അസ്ഥികള്‍ക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. അതിനാല്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനേക്കാള്‍ വെല്ലുവിളിയായത് മുഖത്തെ അസ്ഥികളെ വീണ്ടെടുക്കുന്നതായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

2010 ഡിസംബറിലായിരുന്നു ആദ്യ ശസ്ത്രക്രിയ. 19 മണിക്കൂര്‍ നീണ്ടുനിന്നു. ഒരുപാട് രക്തം നഷ്ടപ്പെട്ടതിനാല്‍ രക്തം നല്‍കേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കായി 12 യൂണിറ്റ് രക്തമാണ് കരുതിയിരുന്നത്. സാധാരണനിലയില്‍ ഇത്രയും രക്തം ശസ്ത്രക്രിയയ്ക്കായി കരുതാറില്ല. ട്യൂമര്‍ വായില്‍ വരെ എത്തിയതിനാല്‍ കൃത്രിമ ശ്വാസം നല്‍കുന്നത് വെല്ലുവിളിയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്ന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com