മുംബൈ: മഹാരാഷ്ട്രയില്‍ തൊട്ടരികില്‍ നിന്ന് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത 41കാരനെ കുത്തിക്കൊന്നു. കൂട്ടുകാരനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് 24കാരന് തൊട്ടടുത്ത് വന്ന് മൂത്രം ഒഴിച്ചത്. മാറി നിന്ന് മൂത്രം ഒഴിക്കാന്‍ പറഞ്ഞതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് പ്രകോപനം.
മുംബൈ വഡാല ഈസ്റ്റിലാണ് സംഭവം. മുഹമ്മദ് റഫീക്കാണ് കുത്തേറ്റ് മരിച്ചത്. കൂട്ടുകാരനോട് സംസാരിച്ചിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. തൊട്ടടുത്ത് വന്ന് മൂത്രം ഒഴിച്ച മുഹമ്മദ് അബ്ദുള്ള അലം ഷെയ്ക്കാണ് റഫീക്കിനെ കുത്തിയത്. തൊട്ടടുത്ത് നിന്ന് മൂത്രം ഒഴിക്കുന്നത് തടഞ്ഞ റഫീക്ക് മാറി നിന്ന് മൂത്രം ഒഴിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ