രാഹുല്‍ ഗാന്ധി അക്രമം പടര്‍ത്താന്‍ ശ്രമിക്കുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളാന്‍ വിദഗ്ധനാണോ?; തിരിച്ചടിച്ച് ബിജെപി

രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ വോട്ട് നേടാന്‍ മാത്രമാണ്. നിരുത്തരവാദത്തിന്റെ പര്യായമായി രാഹുല്‍ ഗാന്ധി മാറി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി. രാഹുല്‍ അക്രമം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സാംപിത് പാത്ര ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ വിമര്‍ശനമുന്നയിച്ച രാഹുലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ വോട്ട് നേടാന്‍ മാത്രമാണ്. നിരുത്തരവാദത്തിന്റെ പര്യായമായി രാഹുല്‍ മാറി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളാന്‍ രാഹുല്‍ ഗാന്ധി വിദഗ്ധനാണോയെന്നും സാപിത് പാത്ര ചോദിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്തുക എന്നത് മാത്രമാണ് പ്രധാനമെന്നും വോട്ട് നേടാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സാംപിത് പറഞ്ഞു. 

ലഖിംപുര്‍ ഖേരിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വിഷയത്തിന് ശേഷം, കര്‍ഷക സംഘടനകളും അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി. രണ്ടുകൂട്ടരും പരസ്പര ധാരണയില്‍ എത്തിയിട്ടുണ്ടെന്നും സാംപിത്ര പാത്ര പറഞ്ഞു. 

നേരത്തെ, കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് എതിരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലഖ്നൗവില്‍ ഉണ്ടായിരുന്നിട്ടും ലഖിംപുര്‍ ഖേരി സന്ദര്‍ശിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com