അധ്യാപികമാര്‍ കൂടുതല്‍ ഉള്ള സ്‌കൂളുകളില്‍ പ്രശ്‌നം രൂക്ഷം; വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോത്രസ
Govind_Singh_Dostara
Govind_Singh_Dostara

ജയ്പൂര്‍:സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോത്രസ. വനിതാ ജീവനക്കാര്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ കൂടുതലാണെന്ന്് മന്ത്രി പറഞ്ഞു. ജയ്പൂരില്‍ നടന്ന ഒരു അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വകുപ്പ് മേധാവി എന്ന നിലയില്‍  പറയുകയാണ്, വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ സംഭവിക്കും,
സ്ത്രീകള്‍ ഈ ചെറിയ 'തെറ്റുകള്‍' തിരുത്തുകയാണെങ്കില്‍ എപ്പോഴും ആണുങ്ങളെക്കാള്‍ മുന്നിലായിരിക്കുമെന്നും ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

സര്‍ക്കാര്‍ എപ്പോഴും സ്ത്രീകളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുമെന്നും ജോലി, സ്ഥാനക്കയറ്റം എന്നിവയില്‍ തങ്ങള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയെന്നും നഗരങ്ങളിലും പരിസരങ്ങളിലും തങ്ങള്‍ പരമാവധി സ്ത്രീകളെ നിയമിച്ചിട്ടുണ്ടെന്ന് പലരും പറയുന്നതെന്നും സിംഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com