ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡല്‍ഹിയില്‍ ഭീകരന്‍ പിടിയില്‍; എന്‍ഐഎയുടെ രാജ്യവ്യാപക റെയ്ഡ്, തമിഴ്‌നാട്ടിലും പരിശോധന

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരന്‍ പിടിയില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നയാളാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ റെയ്ഡില്‍ പിടിയിലായത്. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇന്ത്യന്‍ പൗരന്റെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഒരു എകെ 47 തോക്കും വെടിയുണ്ടകളും ഗ്രനേഡും രണ്ട് പിസ്റ്റളുകളും ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

അതേസമയം, രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ 40,000കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 

ജമ്മു കശ്മീരിലെ 16 ഇടങ്ങളില്‍ റെയ്ഡ് നടന്നു. ഷോപ്പിയാന്‍, പുല്‍വാമ, ശ്രീനഗര്‍ എന്നിവടങ്ങളില്‍ റെയ്ഡ് നടന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, സുങ്കം,പുളിയംകുളം എന്നിവിടങ്ങളിലും എന്‍ഐഎ സംഘം പരിശോധന നടത്തി. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തെരച്ചില്‍ നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com