രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; ചികിത്സയിലുള്ളവര്‍ രണ്ടുലക്ഷത്തില്‍ താഴെ 

24 മണിക്കൂറിനിടെ 14,146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 14,146 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,40,67,719 ആയി ഉയര്‍ന്നു. 

ചികിത്സയിലുള്ളവര്‍ രണ്ടുലക്ഷത്തില്‍ താഴെ

ഇന്നലെ 144 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തില്‍ താഴെ എത്തി. 1,95,846 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 

24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,34,19,749 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 97 കോടി കടന്നു. ഇന്നലെ മാത്രം 41,20,772 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com