കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍  വെന്തുമരിച്ചു

രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ അഗ്നിബാധയില്‍ മരിക്കാനിടയായ സംഭവത്തില്‍ തീപടര്‍ന്നത് കൊതുകുതിരിയില്‍ നിന്നെന്ന് സംശയം
ഡല്‍ഹിയില്‍ തീപിടിത്തമുണ്ടായ വീടിന് സമീപം, എഎന്‍ഐ
ഡല്‍ഹിയില്‍ തീപിടിത്തമുണ്ടായ വീടിന് സമീപം, എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ അഗ്നിബാധയില്‍ മരിക്കാനിടയായ സംഭവത്തില്‍ തീപടര്‍ന്നത് കൊതുകുതിരിയില്‍ നിന്നെന്ന് സംശയം. വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചത്. മുറിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

പഴയ സീമാപുരി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് അഗ്നിബാധ ഉണ്ടായത്. നാലുനില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടര്‍ന്നത്. നാലു ഫയര്‍ എന്‍ജിനുകള്‍ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.വലിയ തോതിലുള്ള അഗ്നിബാധയല്ല സംഭവിച്ചത്. എന്നാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കുടുംബത്തിലെ നാലുപേരും കുടുങ്ങിപ്പോയതിനാല്‍ ശ്വാസംമുട്ടിയാകാം മരണം. കൊതുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

59 വയസുള്ള ഹോരിലാല്‍, ഭാര്യ റീന, രണ്ടുമക്കള്‍ എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്.രണ്ടാമത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന മറ്റൊരു മകന്‍ തീ പടരാതിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. മൂന്നാമത്തെ നിലയില്‍ മാത്രമാണ് തീ പടര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com